കോഴിക്കോട്> വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ മറുപടിയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുന്നു. Young India Ask India ? പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ എന്ന പേരിൽ ഈ മാസം 23ന് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾ നേരിട്ടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും പ്രതികരിക്കാൻ മോദി തയ്യാറല്ല. പ്രധാനമന്ത്രി സെറ്റിട്ട ചോദ്യങ്ങൾക്ക് മറുപടി പറയുന്ന നാടകം കളിക്കുകയാണ്. ഇത് മോദി അവസാനിപ്പിക്കണം. ലോകത്ത് ഏറ്റവും അധികം യൂത്ത് പോപ്പുലേഷൻ ഇന്ത്യയിലാണ്. കഴിഞ്ഞ 45 വർഷത്തെ അനുഭവം നോക്കിയാൽ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. നരേന്ദ്രമോദി അധികാരത്തിൽ വരുന്നത് നാല് ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ നിരക്ക്. ഇപ്പോൾ അത് 8.4 ശതമാനത്തിലേക്ക് മാറിയെന്നും ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എല്‍ ജി ലിജീഷ് എന്നിവര്‍ പങ്കെടുത്തു.