കൊച്ചി > എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ വിഷു ദിനമായ നാളെ 10.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ ദാസ് നായികയാകുന്നു. രൺജി പണിക്കർ, ഗ്രിഗറി, രഞ്ജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ലഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമിക്കുന്നത്.
പുതിയ സിനിമയുടെ തിരക്കഥാ രചനക്കിടെ ഈ സിനിമ സ്വന്തമായി സംവിധാനം ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സബ്ജക്റ്റ് തന്നെയാണ് ഇതിനു പ്രേരണയായതെന്ന് എസ് എൻ സ്വാമി വ്യക്തമാക്കി. ജെയ്ക്സ് ബിജോയ് സംഗീതം. ജാക്സൺ ജോൺസനാണ് ഛായാഗ്രാഹകൻ കലാസംവിധാനം സിറിൾ കുരുവിള. ശിവരാമ കൃഷ്ണനാണ് പ്രധാന സംവിധാന സഹായി. നിർമാണ നിർവഹണം അരോമ മോഹൻ.