കൊച്ചി
രാഷ്ട്രീയപാർടികളുടെ ആഭ്യന്തരകാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർടികളുടെ ആഭ്യന്തര വിഷയമാണെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 2014ൽ ഡോ. ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഹർജി.