റിയാദ്> കേളി കലാ സാംസ്കാരിക വേദിയുടെ ബത്ഹ ഏരിയാ കമ്മിറ്റിയും കേളി കേന്ദ്ര കമ്മറ്റിയും സംയുക്തമായി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി എല്ലാ വർഷവും ജനകീയ ഇഫ്താർ നടത്തി വരുന്നു.
ബത്ഹ ക്ലാസിക് റെസ്റ്റോറന്റിലും പരിസരത്തും, കുടുംബങ്ങൾക്ക് ക്ലാസിക് ഹാളിലുമായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ മലയാളികളെ കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ, അറബ് വംശജർ, പാകിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യക്കാരുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമായി രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. സലിം മടവൂർ ചെയർമാനും, മോഹൻദാസ് കൺവീനറും, എബി വർഗീസ് ട്രഷററും, സെൻ ആന്റണി ഭക്ഷണക്കമ്മറ്റി കൺവീനറും, ബാബു വളണ്ടിയർ ക്യാപ്റ്റനുമായി ജനകീയ ഇഫ്താറിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിരുന്നു. ലുലു മുഖ്യ പ്രായോജകരും, എജിസി ഗ്രൂപ്പ്, എസ്കെപി പ്ളാസ്റ്റിക് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ സഹപ്രായോജകരുമായ ജനകീയ ഇഫ്താറിന്റെ വിജയത്തിനായി നിരവധി സ്ഥാപങ്ങളും വ്യക്തികളും സഹകരിച്ചു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ടിആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി ജോയിന്റ് സെക്രട്ടറിമാരായ സുനിൽ, മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കേളി ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനറും കേളി വൈസ് പ്രസിഡന്റുമായ രജീഷ് പിണറായി, ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ രാമകൃഷ്ണൻ, പ്രസിഡന്റ് ഷഫീഖ്, ട്രഷററും കേന്ദ്രകമ്മറ്റി അംഗവുമായ ബിജു തായമ്പത്ത്, ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയകമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, കുടുംബവേദി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.