ന്യൂഡൽഹി> അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസിക്കെതിരെ (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് കേസ്.
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തി ‘ഇന്ത്യ ദി മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊലപ്പെടുത്തിയ 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളാണ് പുറത്തുവന്നത്. ആദ്യഭാഗം പുറത്തുവന്നപ്പോൾത്തന്നെ സമൂഹമാധ്യമങ്ങളിൽ ഇതിന് വിലക്കേർപ്പെടുത്തിയിരുന്നു.