കോഴിക്കോട്
സൂപ്പർകപ്പിന്റെ ഘടനയിൽ കാതലായ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ.
ഐഎസ്എൽ, ഐ ലീഗ് മത്സരം കഴിഞ്ഞതോടെ പല ടീമുകളും വിദേശതാരങ്ങളെ പറഞ്ഞുവിട്ടു. ഒരു ടീമിൽ ഒറ്റ വിദേശതാരംപോലുമില്ല. പല ടീമുകളും സൂപ്പർകപ്പിനെ ഗൗരവത്തോടെ കാണുന്നില്ലെന്ന സൂചനയാണിത്. അതുകൊണ്ടുതന്നെ ഇതിൽ എന്തെല്ലാം മാറ്റം വരുത്താനാകുമെന്നാണ് നോക്കുന്നത്. കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കാൻ കഴിയുന്നതരത്തിൽ മാറ്റങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണിലാകും മാറ്റമുണ്ടാകുക.















