ബ്രെന്റ്ഫോർഡ്
തോൽവിയറിയാതെ 30 മത്സരങ്ങളിൽ കുതിച്ച ഇംഗ്ലണ്ട് വനിതകൾക്ക് തോൽവി. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്ട്രേലിയയാണ് യൂറോപ്യൻ ചാമ്പ്യൻമാരെ രണ്ട് ഗോളിന് വീഴ്ത്തിയത്.
സൂപ്പർതാരം സാം കെറും ചാർലറ്റ് ഗ്രാന്റുമാണ് ഓസ്ട്രേലിയയുടെ ഗോളുകൾ നേടിയത്. കഴിഞ്ഞയാഴ്ച ബ്രസീലിനെ മറികടന്ന് ഫൈനലിസിമ ട്രോഫി നേടിയതിനുപിന്നാലെയാണ് ഇംഗ്ലണ്ടിന്റെ വൻ വീഴ്ച്ച.















