കൊല്ക്കത്ത
എങ്ങനെയും അധികാരം നിലനിർത്താന് പരമാവധി വർഗീയവിഭജനം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങള് തിരുത്തുന്നത് ഇതിനുവേണ്ടിയാണ്. പ്രത്യേക വിഭാഗത്തെ ഒഴിവാക്കി ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.
ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്ക്ക് പരിഹാരം കാണാനുള്ള ഒരുപരിപാടിയും ബിജെപി സർക്കാരിനില്ല. ജീവിത ബുദ്ധിമുട്ടുകളില്നിന്നും ശ്രദ്ധ തിരിച്ചുവിട്ട് ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി വാർത്താസമ്മേളനത്തില് പറഞ്ഞു.















