ന്യൂഡൽഹി
കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാനില് അശോക് ഗെലോട്ട് സര്ക്കാരിനെതിരെ ഉപവാസം നടത്തിയ സച്ചിൻ ബുധനാഴ്ച ഡൽഹിയിൽ എത്തിയെങ്കിലും നേതൃത്വവുമായി ചർച്ച നടത്താനായില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സച്ചിൻ അവകാശപ്പെട്ടിരുന്നു.
അതേസമയം, സച്ചിൻ പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്ജിന്ദർസിങ് രൺധവ അറിയിച്ചു. സച്ചിനെതിരെ കർശന നടപടി വേണമെന്ന് അശോക് ഗെലോട്ട് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ഗലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ തർക്കം പരിഹരിക്കുന്നതിൽ നേതൃത്വം ഉദാസീനത പ്രകടിപ്പിക്കുന്നുവെന്ന് പാർടിക്കുള്ളിൽത്തന്നെ ആക്ഷേപമുണ്ട്.














