കോഴിക്കോട്> പ്രതികരിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ലക്ഷ്മണരേഖ കടക്കരുതെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ. പൊതുവേദിയിൽ നേതൃത്വത്തെ വിമർശിച്ചാൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുരളീധരനെ അവഗണിക്കുന്നുവെന്നതിൽ കഴമ്പില്ല. കോൺഗ്രസ് ജനാധിപത്യ പാർടിയാണ്. ആർക്കും അഭിപ്രായം പറയാം. ഇതുവരെ നടത്തിയ വിമർശനത്തിന് ആർക്കും നോട്ടീസ് നൽകിയിട്ടില്ല. കോൺഗ്രസ് പുനഃസംഘടന വൈകാതെ നടക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള സമരങ്ങൾക്ക് 18 പാർടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർകാര്യങ്ങൾ അവരുമായി ആലോചിച്ച് തീരുമാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ എതിർക്കുന്ന പാർടികളുമായി കൂട്ടുകെട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.