കണ്ണൂർ> എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
ഇതിനായി ബുധനാഴ്ച വൈകുന്നേരം പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടു നിന്ന് കണ്ണൂരിലെത്തി.
പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുപ്പ് നടക്കുന്നത്. ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്. ഡി 2 കോച്ചിലും രക്തക്കറയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.