തിരുവനന്തപുരം> രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസ് നിർത്തും. സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് രാത്രി 10 മുതൽ പുലർച്ചെ ആറുവരെ ഇത്തരത്തിൽ ബസ് നിർത്തണമെന്ന് നിർദേശിച്ച് സിഎംഡി ബിജു പ്രഭാകർ ബുധനാഴ്ച ഉത്തരവിറക്കി.
വനിതകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണ്. ‘മിന്നൽ’ ഒഴികെ എല്ലാ ബസുകളും നിർത്തണം. രാത്രിയിൽ സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ നിർത്തൂവെന്ന് കണ്ടക്ടർമാർ നിർബന്ധം പിടിക്കുന്നതായി പരാതി ഉയർന്നിരുന്നു.