മുംബൈ> മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന് ചെയര്മാൻ കേശബ് മഹീന്ദ്ര (99) അന്തരിച്ചു. 1963 മുതല് 2021വരെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാനായിരുന്നു. കമ്പനി മുന് മാനേജിങ് ഡയറക്ടര് പവന് ജോന്കെയാണ് മരണവിവരം പുറത്തുവിട്ടത്. സയ്ൽ, ടാറ്റാ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽ, ഐസിഐസിഐ തുടങ്ങി നിരവധി സർക്കാർ, സ്വകാര്യ കമ്പനികളുടെ ബോർഡുകളിലും കൗൺസിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു. ഹൗസിങ് ഡെവലൊപ്മെന്റ് ആന്റ് ഫൈനാൻസ് കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കേശബ് മഹീന്ദ്രയുടെ 48 വര്ഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല് മേഖലയില് നിന്ന് ഐടി, റിയല് എസ്റ്റേറ്റ്, ഫൈനാന്സ് സര്വീസ് എന്നീ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു. പെന്സില്വാനിയ യൂണിവേഴ്സിറ്റിയില് നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്പനിയില് ജോലിയില് കയറുന്നത്.
1923 ഒക്ടോബര് നാലിന് ഷിംലയിലായിരുന്നു ജനനം. അമേരിക്കയിലെ പെന്സില്വാനിയ സര്വകലാശാലയില് നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ വഴിയെ 1947ല് മഹീന്ദ്ര ആന്ഡ് മഹീന്ദ്രയില് എത്തി. 1963ല് കമ്പനിയുടെ ചെയര്മാനായി. മഹീന്ദ്ര ആന്ഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശബിന്റെ പിതാവ് ജെ സി മഹീന്ദ്ര. 1945ലാണ് മഹീന്ദ്ര ആന്ഡ് മഹീന്ദ്രയുടെ ഉദയം. മഹീന്ദ്രയുടെ വളര്ച്ചയില് നിര്ണായക പങ്കാണ് കേശബ് മഹീന്ദ്ര വഹിച്ചത്.