തൃശൂർ
പ്രിയ കഥാകാരൻ കെ വി രാമനാഥന് വിട. കേന്ദ്ര–- സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ കെ വി രാമനാഥന് അന്ത്യാഞ്ജലിയർപ്പിക്കാൻ സാഹിത്യ,- സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖരും ശിഷ്യരും ഉൾപ്പെടെ നിരവധിപേരെത്തി. ചൊവ്വ രാവിലെ കേരള സാഹിത്യ അക്കാദമിയിലും അദ്ദേഹം അധ്യാപകനായിരുന്ന ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലും വീട്ടിലും പൊതുദർശനത്തിനുവച്ചു. വൈകിട്ട് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കരിച്ചു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഉന്നത വിദ്യഭ്യാസമന്ത്രി ആർ ബിന്ദു, ഗായകൻ പി ജയചന്ദ്രൻ, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കഥാകൃത്ത് അഷ്ടമൂർത്തി, നടൻ ജയരാജ് വാര്യർ, പെരുവനം കുട്ടൻമാരാർ, എംഎൽഎമാരായ ഇ ടി ടൈസൺ, പി ബാലചന്ദ്രൻ, സി സി മുകുന്ദൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. എം എൻ വിനയകുമാർ, പ്രസിഡന്റ് വി ഡി പ്രേംപ്രസാദ്, ഡോ. സി രാവുണ്ണി, ഡോ. എൻ ആർ ഗ്രാമപ്രകാശ് തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി അസിസ്റ്റന്റ് എഡിറ്റർ കെ എൻ സനിൽ പുഷ്പചക്രം അർപ്പിച്ചു.