ന്യൂഡൽഹി
പൊതുതെരഞ്ഞടുപ്പിനുമുമ്പ് ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചയ്ക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിലെത്തി.
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുശേഷം മകളുടെ ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലുള്ള ആർജെഡി തലവൻ ലാലുപ്രസാദ് യാദവിനെ ചൊവ്വ വൈകിട്ട് നിതീഷ് സന്ദർശിച്ചു.
നാലുദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്ന നിതീഷ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി തലവൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.















