കൊല്ലങ്കോട്> അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയില്‍ എത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് 17ന് നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
പറമ്പിക്കുളം വനമേഖലയോട്ചേര്ന്നുള്ള നെല്ലിയാമ്പതി തോട്ടം മേഖലയെയും ജനവാസ മേഖലയെയും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പരിഗണിച്ചില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു. യോഗത്തില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ വി ഫാറൂക്ക്, ആർ ചിത്തരന്പിള്ള, എം ആര് സുകുമാരന്‍, കെ എം സലീം, ആര് സഹനാഥന് എന്നിവർ സംസാരിച്ചു.