Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആശാ പ്രവർത്തകർക്ക് ആനുകൂല്യം കൂടുതൽ കേരളത്തിൽ; കണക്കുകൾ ഇങ്ങനെ, മനോരമയുടെ കഥ പൊളിച്ച് തോമസ് ഐസക്

by News Desk
April 12, 2023
in KERALA
0
ആശാ-പ്രവർത്തകർക്ക്-ആനുകൂല്യം-കൂടുതൽ-കേരളത്തിൽ;-കണക്കുകൾ-ഇങ്ങനെ,-മനോരമയുടെ-കഥ-പൊളിച്ച്-തോമസ്-ഐസക്
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കേരളത്തിലെ ആശാ വർക്കേഴ്സ് 62-ാം വയസ്സിൽ വെറും കൈയോടെ വിരമിക്കുമെന്ന മനോരമയുടെ പുതിയ പ്രൊപ്പ​ഗണ്ട കഥ കണക്കുകൾ നിരത്തി പൊളിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം”- മനോരമ എന്നാണ് വാർത്ത.

എന്നാൽ ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപയും കേരളത്തിൽ 9000 രൂപയുമാണ് ശമ്പളം. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ആശ ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം ലഭിക്കുമെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വർക്കേഴ്സിനെക്കുറിച്ചാണ്. “62-ാം വയസിൽ വെറും കൈയോടെ വിരമിക്കൽ ആശകൾക്കു നിരാശ” എന്നാണു തലക്കെട്ട്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം.”

ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപ. കേരളത്തിൽ 9000 രൂപ. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ആശ ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം.

ഇതൊരു തർക്കുത്തരം മാത്രമാണെന്നതു ശരി. ആശാ പ്രവർത്തകർക്കു ശമ്പളം വർദ്ധിപ്പിക്കേണ്ടതുണ്ട്. പെൻഷനും വേണം. വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 500 രൂപയായിരുന്നു ഹോണറേറിയം. അത് 1500 രൂപയായി ഉയർത്തി. 5 വർഷം കഴിഞ്ഞ് പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു രൂപയുടെ വർദ്ധനവുപോലും യുഡിഎഫ് നൽകിയിരുന്നില്ല. സിഐറ്റിയുവിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകർ സമരം ചെയ്തു. 6000 രൂപയായി വർദ്ധിപ്പിക്കാൻ ഒത്തുതീർപ്പുണ്ടാക്കി. പടിപടിയായി ഹോണറേറിയം 6000 രൂപയായി. 2000 രൂപ കേന്ദ്ര സർക്കാരിന്റെ അലവൻസ്. ഏതാണ്ട് 1000 രൂപ ഇൻസെന്റീവ്. അങ്ങനെ 9000 രൂപ.

മനോരമ പത്രം പരാമർശിക്കാത്ത ഒരു കാര്യം കേന്ദ്ര സർക്കാരിന്റെ 2000 രൂപയുടെ അനീതിയാണ്. 2007-ൽ തുടങ്ങിയ ഒരു കേന്ദ്ര സ്കീമാണ് ഇപ്പോഴത്തെ നാഷണൽ ഹെൽത്ത് മിഷൻ. ഇന്ത്യാ രാജ്യത്ത് ആകമാനം പത്ത് ലക്ഷത്തിലേറെ ആശാ തൊഴിലാളികളുണ്ട്. അങ്കണവാടി തൊഴിലാളികൾക്കു നൽകുന്ന ആനുകൂല്യംപോലും ആശാ തൊഴിലാളികൾക്ക് നൽകാൻ കേന്ദ്രം തയ്യാറല്ല. ഇതിനെതിരെ കൈ ചൂണ്ടാനല്ല സംസ്ഥാന സർക്കാരിനെ എങ്ങനെ ഇകഴ്ത്താം എന്നതിലാണ് മനോരമയുടെ ശ്രദ്ധ.

6000 രൂപ ഹോണറേറിയം സമരം ചെയ്തു നേടിയതാണ്. ഇനിയുള്ള വർദ്ധനയും സമരം ചെയ്തുതന്നെ നേടും. കേന്ദ്ര വിവേചനംമൂലം സംസ്ഥാന സർക്കാർ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികൊണ്ട് വർദ്ധനവ് വരുത്തുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, വർദ്ധനവ് നൽകുന്നതിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. അഞ്ച് വർഷം ഭരിച്ചിട്ട് ഒരു രൂപ വർദ്ധനവ് നൽകാൻ കഴിയാത്ത യുഡിഎഫ് ഇപ്പോൾ വക്കാലത്ത് എടുത്തിട്ടുള്ളതിന്റെ ലക്ഷ്യം എന്തെന്ന് ഏവർക്കും അറിയാം.

ആശാ വർക്കർമാർക്ക് വിരമിക്കൽ തുകയല്ല, പെൻഷനാണ് വേണ്ടത്. ഇപ്പോൾ അങ്കണവാടി തൊഴിലാളികൾക്ക് ക്ഷേമനിധിയുണ്ട്. സ്കീം വർക്കേഴ്സിന് എല്ലാവർക്കുംകൂടി ഒരു പൊതുക്ഷേമനിധിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുവഴി അവർക്ക് എല്ലാവർക്കും പെൻഷനും ഉറപ്പുവരുത്താനാകും.

ഇന്ന് തിരുവനന്തപുരം സിഐറ്റിയുടെ ആഫീസിൽ നടന്ന ലഘുചടങ്ങിൽവച്ച് ചിന്തയുടെ പുതിയ ലക്കം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയ് പ്രകാശനം ചെയ്തു. ഏപ്രിൽ ഏഴിന്റെ ലക്കത്തിലെ കവർ സ്റ്റോറി ആശാ പ്രവർത്തകരെക്കുറിച്ചാണ്. സഖാക്കൾ സി. ജയൻബാബു, ആർ. പാർവ്വതിദേവി, എസ്. പുഷ്പലത, ഗീതാ ഗോപാൽ, സജി കുമാരി എന്നിവരും സംസാരിച്ചു.

Previous Post

അരിക്കൊമ്പൻ: നെല്ലിയാമ്പതിയിൽ 17ന്‌ ഹർത്താൽ

Next Post

ബികെഎസ് കലോത്സവത്തിന് ഇന്നു തിരിതെളിയും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബികെഎസ്-കലോത്സവത്തിന്-ഇന്നു-തിരിതെളിയും

ബികെഎസ് കലോത്സവത്തിന് ഇന്നു തിരിതെളിയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.