കൊച്ചി> ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി കോർപ്പറേഷന് ചുമത്തിയ 100 കോടി രൂപ പിഴ ഹെെക്കോടതി 8 ആഴ്ചയിലേക്ക് സ്റ്റേ ചെയ്തു.
ബ്രഹ്മപുരം വിഷയത്തിൽ കോടതി നിരീക്ഷണം തുടരുമെന്നും കേസ് മെയ് 23ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
മാലിന്യ നീക്കത്തിന് വേഗത പോരെന്ന് കോടതി പറഞ്ഞു. അതേസമയം 210– 230 ടൺ ജെെവ മാലിന്യം എല്ലാ ദിവസവും മാറ്റുന്നുണ്ടെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.ആളുകൾ റോഡരികിൽ മാലിന്യം തള്ളുന്നത് പ്രതിസന്ധിയാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.