തിരുവനന്തപുരം > കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് കെമു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അതിര്‍ത്തിയിലെ ഇടറോഡുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാനാണ് ‘കെമു’ എന്ന പട്രോളിംഗ് സംവിധാനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ നാല് യൂണിറ്റുകളാണ് തയ്യാറായത്. തിരുവനന്തപുരം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ യൂണിറ്റുകള്‍ നിയോഗിക്കും. എക്സൈസ് ഓഫീസർമാരടങ്ങിയ പരിശോധനാസംഘം അതിര്‍ത്തിയിലെ ഇടറോഡുകളില്‍ 24 മണിക്കൂറും പരിശോധന നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
കേരളത്തിലെ എക്സൈസ് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്നും, ഈ പ്രക്രീയ കൂടുതൽ ശക്തിപെടുത്താന്‍ ഉതകുന്ന പദ്ധതിയാണ് “കെമു’വെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ‘കെമു’ ആരംഭിക്കുന്നതോടെ ലഹരിക്കടത്ത് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഏതു വാഹനവും എവിടെവച്ചും പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരവുമുണ്ട്. അടുത്തഘട്ടമായി മറ്റ് അതിര്‍ത്തി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അമരവിള ജിഎസ്ടി പാര്‍ക്കിംഗ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കെ ആന്‍സലന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ചെയര്മാന് പി കെ രാജ് മോഹനന്, എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്, അഡിഷണൽ കമ്മീഷണർ ഡി രാജീവ് എന്നിവര്‍ സംസാരിച്ചു.