ദുബായ്> ദുബായ് എയർപോർട്ടിന് രണ്ടു അന്താരാഷ്ട്ര സുരക്ഷാ അവാർഡുകൾ, സിൽവർ റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ആക്സിഡന്റ്സ്, യുകെ (റോസ്പിഎ) അവാർഡ്, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ വഴി മെറിറ്റ് പദവിയുള്ള ഇന്റർനാഷണൽ സേഫ്റ്റി അവാർഡ് എന്നിങ്ങനെ രണ്ട് അന്താരാഷ്ട്ര സുരക്ഷാ അവാർഡുകളാണ് ദുബായ് എയർപോർട്ടിന് ലഭിച്ചത്.
2022-ൽ ദുബായ് എയർപോർട്ടിന്റെ ആരോഗ്യ-സുരക്ഷാ മികവിനും, ആരോഗ്യ-സുരക്ഷാ മാനേജ്മെന്റ് സംവിധാനത്തിന്റെ കാര്യക്ഷമതയും കരുത്തും കണക്കിലെടുത്താണ് ഈ ബഹുമതികൾ അനുവദിച്ചത്. “അതിഥികൾക്കും ജീവനക്കാർക്കും പങ്കാളികൾക്കും സൗകര്യങ്ങൾ നൽകിക്കൊണ്ട് സുരക്ഷിതമായ അന്തരീക്ഷമൊരുക്കുന്നതാണ് ഞങ്ങളുടെ മുൻഗണന. ഈ രണ്ട് അഭിമാനകരമായ അവാർഡുകൾ നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു, കാരണം ഈ ലക്ഷ്യങ്ങൾക്ക് ഞങ്ങൾ നൽകുന്ന പ്രാധാന്യവും അവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും എടുത്തുകാണിക്കുന്നു. ഈ മേഖലയിലെ മികവിനായി ഞങ്ങൾ തുടർന്നും പരിശ്രമിക്കും” ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മജീദ് അൽ ജോക്കർ പറഞ്ഞു.