കഞ്ഞിക്കുഴി > സിപിഐ എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിഓഫീസ് വി കെ ശ്രീധരൻ സ്മാരകമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനംചെയ്തു. ജൈവകർഷകൻ ശുഭകേശൻ കഞ്ഞിക്കുഴി പയർ നൽകി മുഖ്യമന്ത്രിയെ വരവേറ്റു. ഏരിയാസെക്രട്ടറി എസ് രാധാകൃഷ്ണൻപച്ചക്കറിബൊക്കയും ലോക്കൽ സെക്രട്ടറി എസ് ഹെബിൻദാസ് ലൈറ്റ് ഹൗസും പുരവഞ്ചികളും പാടശേഖരങ്ങളും അടങ്ങിയ മൊമന്റോയും നൽകി.
വിപ്ലവഗായിക പി കെ മേദിനിയുടെ സഹോദരനും ആദ്യകാല തിരക്കഥാകൃത്തുമായ ശാരംഗപാണിയെക്കുറിച്ച് മകൾ മകൾ ജൂല രചിച്ച ‘ശാരംഗ പാണിനീയം ’ മുഖ്യമന്ത്രി പിണറായി വിജയന് നൽകി. ‘കഞ്ഞിക്കുഴി ലോക്കൽകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് ഇവിടെയെത്തി, ചെറിയ കെട്ടിടം, ഓഫീസിനാവശ്യമായ സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്നു, അഭിനന്ദനം, ആഭിവാദ്യങ്ങൾ’ എന്ന് സന്ദർശക ബുക്കിൽ എഴുതി ഒപ്പിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻമടങ്ങിയത്.















