തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില് റിവ്യൂ ഹര്ജി പരിഗണിക്കവെ ഹര്ജിക്കാരനെതിരെ രൂക്ഷവിമര്ശനവുമായി ലോകായുക്ത. ജഡ്ജിമാരെ അപകീര്ത്തിപ്പെടുത്തുന്ന രീതിയെന്ന് ലോകായുക്ത ഡിവിഷന് ബെഞ്ച് വിമര്ശിച്ചു. ടെലിവിഷന് ചാനലില് ഹര്ജിക്കാരന് ആര്എസ് ശശികുമാര് പറഞ്ഞ വാക്കുകള് ലോകായുക്തയുടെ ശ്രദ്ധയില്പെട്ടതിനെ തുടര്ന്നാണ് വിമര്ശനം.
മുഖ്യമന്ത്രി ഞങ്ങളെ സമ്മര്ദ്ദത്തില് ആക്കി എന്ന് പറഞ്ഞ് നടക്കുന്നു. പരാതിക്കാരന് നേരിട്ട് വന്നെങ്കില് അത് ചോദിച്ച് അറിയാമായിരുന്നു.
ജഡ്ജിമാരെ അപമാനിക്കാന് ചിലര് ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും ഞങ്ങളില് നിന്ന് നീതി കിട്ടില്ലെന്ന് പറഞ്ഞ് നടക്കുന്നുവെന്നും ലോകായുക്ത പറഞ്ഞു. ഇത്തരത്തില് ജഡ്ജിമാരെ അപമാനിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട ലോകായുക്ത മൂന്ന് പേരടങ്ങിയ ബെഞ്ച് വന്നാല് അനുകൂല വിധി ഉണ്ടാകില്ല എന്നു കരുതിയാണോ ഇത്തരം പരാമര്ശങ്ങള് നടത്തുന്നത് എന്നും ശശികുമാര്ന്റെ അഭിഭാഷകനോട് ചോദിച്ചു.
ഹര്ജിക്കാരന് ടിവിയില് നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപ ലോകായുക്തയും വിമര്ശിച്ചു. റിവ്യൂ ഹര്ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി















