തിരുവനന്തപുരം
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് (പിപിപി വെഞ്ച്വർ ഓഫ് ഗവ. ഓഫ് കേരള ആൻഡ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്) എന്നാണ് പേര്. ലോഗോ ഉടൻ പുറത്തിറക്കും. 2015 മുതൽ കരാർ കമ്പനിയായ അദാനിയുടെ പേരിലാണ് വിഴിഞ്ഞം തുറമുഖം അറിയപ്പെട്ടിരുന്നത്.
പുതിയ പേരിലൂടെ രാജ്യാന്തരതലത്തിൽ വിഴിഞ്ഞത്തെ ബ്രാന്റായി അവതരിപ്പിക്കാൻ കഴിയും. 7700 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 5246 കോടി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. സെപ്തംബറിൽ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.















