ടോക്യോ
ജപ്പാനിൽ സർവകലാശാലകൾ വിദ്യാർഥികളുടെ ചാറ്റ് ജിപിടി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. അസൈൻമെന്റും പരീക്ഷയും വിദ്യാർഥികൾ വ്യാപകമായി ചാറ്റ് ജിപിടി ഉപയോഗിച്ച് എഴുതുന്നത് സർവകലാശാലകളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഇറ്റലി ചാറ്റ് ജിപിടിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.















