ഇസ്രയേൽ
പലസ്തീൻ സ്വദേശിയായ 15 വയസ്സുകാരനെ ഇസ്രയേൽ സേന വധിച്ചു. അഖാബത്ത് ജാബർ ക്യാമ്പിൽ ഇസ്രയേൽസൈന്യം അതിക്രമിച്ചുകയറി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. തലയിലും നെഞ്ചിലും വയറിലും വെടിയേറ്റ മുഹമ്മദ് ഫയസ് ബെൽഹാനാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെയ്പ്പിൽ ഈ വർഷം മാത്രം 90 പലസ്തീന് പൗരരാണ് കൊല്ലപ്പെട്ടത്.
വെസ്റ്റ്ബാങ്കിലെ കടന്നുകയറ്റമേഖലയിലെ ഇസ്രയേലിന്റെ അനധികൃതപോസ്റ്റിലേക്ക് ആയിരക്കണക്കിന് ഇസ്രയേലികള് മാര്ച്ച് നടത്തുന്നതിന് സംരക്ഷണമൊരുക്കാനാണ് സൈന്യം ക്യാമ്പുകളില് പരിശോധന നടത്തിയത്. മേഖലയില് അധികാരം സ്ഥാപിച്ച് പാര്പ്പിടസമുച്ചയം നിര്മിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇസ്രയേല് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം പലസ്തീന്മേഖലയിലേക്ക് മാര്ച്ച് നടത്തുന്നത്. 27 ഇസ്രയേല് മന്ത്രിമാര് മാര്ച്ചില് പങ്കെടുത്തു.















