വാഷിങ്ടൺ
2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. താൻ മത്സരിച്ചാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡൻ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എൺപതുകാരനായ ബൈഡൻ അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായമുള്ള വ്യക്തിയാണ്. 2021 ജനുവരി 20നാണ് ബൈഡൻ പ്രസിഡന്റായി അധികാരമേറ്റത്. രണ്ടു തവണ യുഎസ് വൈസ് പ്രസിഡന്റായിരുന്നു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.















