മുംബൈ> മഹാരാഷ്ട്രയില്‍ മരം കടപുഴകി വീണ് ഏഴുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ അലോകയിലാണ് ദുരന്തമുണ്ടായത്
ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ശക്തമായ മഴയും കാറ്റുമുണ്ടായത്. ഇതോടെ ഭക്തര്‍ തകര ഷീറ്റുമേഞ്ഞ ഷെഡ്ഡിലേക്ക് കയറിനിന്നു.
ഇതിനിടെയാണ് മരം കടപുഴകി ഷെഡ്ഡിന് മുകളിലേക്ക് വീണത്.
ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.ഏതാണ്ട് 40 ഓളം പേര് ഷെഡ്ഡിന് അടിയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.