ഗുരുവായൂര്‍
ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലെ മണ്ഡപങ്ങളില്‍ രാത്രിയും വിവാഹം നടത്താന്‍ ദേവസ്വം അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ തന്ത്രിയോടും മറ്റ് പ്രമുഖരോടും ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നാല് മാസം മുമ്പ് 250ലധികം വിവാഹ ബുക്കിങ് വന്നപ്പോൾ വിവാഹം രാത്രിയിലും നടത്തുന്ന കാര്യം ആലോചിക്കണമെന്ന് ഒരു ഭരണസമിതിയംഗം അഭിപ്രായപ്പെട്ടിരുന്നു. നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി അച്യുതക്കുറുപ്പിന്റെ മകന്റെ വിവാഹം വൈകിട്ട് നടത്താന്‍ കഴിഞ്ഞ ഡിസംബറിൽ ദേവസ്വത്തില്‍ അപേക്ഷിച്ചിരുന്നു. ഇത് അംഗീകരിച്ച് ദേവസ്വം ഡിസംബര്‍ 19ന് വൈകിട്ട് അഞ്ചിന് വിവാഹം നടത്താന്‍ അനുമതി നല്കി. ഇത് ചൂണ്ടിക്കാണിച്ചാണ് രാത്രിയിലും വിവാഹം നടത്താൻ ദേവസ്വം തീരുമാനിച്ചുവെന്ന് പ്രചരിപ്പിക്കുന്നത്. രാത്രിയിലും വിവാഹം നടത്താൻ ദേവസ്വം തീരുമാനിച്ചിട്ടില്ല. നിലവില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്ന ഒന്നര വരെയാണ് വിവാഹങ്ങള്‍ നടക്കുന്നത്.