ന്യൂഡൽഹി> സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസം പര്യടനത്തിന്റെ മൂന്നാം നാളിൽ തേസ്പുർ വ്യോമസേന താവളത്തിൽനിന്നാണ് രാഷ്ട്രപതി അരമണിക്കൂറോളം നീണ്ട യാത്ര നടത്തിയത്. ബ്രഹ്മപുത്ര, തേസ്പുർ താഴ്വരകൾക്ക് മീതെ രണ്ട് കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിൽ പറന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻകുമാർ പൈലറ്റായി.
യാത്ര ഉന്മേഷവും സന്തോഷവും പകർന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. യുദ്ധവിമാനത്തിൽ പറന്ന മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിത രാഷ്ട്രപതിയുമാണ് ദ്രൗപതി മുർമു. പ്രതിഭ പാട്ടീൽ രാഷ്ട്രപതിയായിരിക്കെ 2009ൽ പുണെ വ്യോമതാവളത്തിൽനിന്ന് പറന്നു. എ പി ജെ അബ്ദുൾ കലാമും പുണെയിൽനിന്ന് വ്യോമയാത്ര നടത്തു.