വാഷിങ്ടൺ
ഈവർഷം ആഗോള സാമ്പത്തിക വളർച്ച നിരക്ക് മൂന്നു ശതമാനത്തിൽ താഴെയായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. പ്രതീക്ഷിത സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും ആയിരിക്കുമെന്നും അവർ പറഞ്ഞു.
കോവിഡിനെത്തുടർന്ന് കഴിഞ്ഞവർഷം ആഗോളതലത്തിലുണ്ടായ സാമ്പത്തികമാന്ദ്യം റഷ്യ–- ഉക്രയ്ൻ യുദ്ധം കാരണം ഇക്കൊല്ലവും തുടരുമെന്നും അവർ പറഞ്ഞു. അടുത്ത മൂന്നുവർഷത്തേക്കും മൂന്നു ശതമാനത്തിൽ താഴെമാത്രം വളർച്ചയാകും ഉണ്ടാകുക. 1990ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതീക്ഷിത വളർച്ച നിരക്കാണിത്.