കുമരകം
വികസ്വര രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്ന് വിദേശകാര്യ മന്ത്രാലയം (സാമ്പത്തികം)സെക്രട്ടറി ദമ്മു രവി പറഞ്ഞു.
ജി20 വികസന പ്രവർത്തകസമിതി യോഗത്തിന്റെ പ്രധാന പ്ലീനറി സെഷനുകൾ കുമരകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാനും വർഷമായി വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാനിരക്ക് തീരെ കുറവാണ്. സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ലഭ്യമാക്കിയെങ്കിൽ മാത്രമേ മികച്ച വളർച്ചാനിരക്കിലേക്ക് എത്താൻ കഴിയൂ. ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 ഉച്ചകോടിയുടെ ഹൃദയവും ആത്മാവും വികസനപ്രവർത്തകസമിതി യോഗമാണ്. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും ഡിജിറ്റൽവൽക്കരണം ത്വരിതപ്പെടുത്താനും പ്രവർത്തകസമിതി യോഗങ്ങൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.