തിരുവനന്തപുരം
ഭൂരഹിത–-ഭവനരഹിതരായ 174 കുടുംബങ്ങൾക്ക് സർക്കാർ കരുതലിൽ വീടൊരുങ്ങി. ഇവരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമിച്ച നാല് ഭവനസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച സമർപ്പിക്കും. രാവിലെ 10.30ന് കണ്ണൂർ കടമ്പൂരിൽ 44 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
കൊല്ലം പുനലൂരിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽ കൈമാറും. കോട്ടയം വിജയപുരത്ത് മന്ത്രി വി എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനും താക്കോൽ കൈമാറും. സർക്കാരിന്റെ രണ്ടാംവാർഷികത്തോട് അനുബന്ധിച്ച് നൂറുദിന പരിപാടിയിലാണ് ഭവനസമുച്ചയങ്ങൾ പൂർത്തീകരിച്ചത്.