കൊച്ചി> മാധ്യമത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതൽ പണിമുടക്കിയ ജീവനക്കാർ രാത്രി പത്തുവരെ സമരം ചെയ്തു. ഇന്ന് ചർച്ച നടത്താമെന്ന ഉറപ്പിൽ പത്തിന് ശേഷം ജോലിക്ക് കയറുകയായിരുന്നു. പേജ് ചുരുക്കിയാണ് ചൊവ്വാഴ്ചത്തെ പത്രം ഇറക്കിയത്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് മുഴുവൻ ജീവനക്കാരുടെയും നിലപാട്.
ചൊവ്വാഴ്ച പകൽ മൂന്നിന് വെള്ളിമാടുക്കുന്നിലെ മാധ്യമം ഹെഡ് ഓഫീസിലാണ് ചർച്ച. കഴിഞ്ഞ ദിവസം പ്രൂഫ് വിഭാഗത്തിലുള്ള 23 ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങിയത്. മാധ്യമത്തിന്റെ എല്ലാ യൂണിറ്റിലും വെെകിട്ട് 5 മുതൽ മുഴുവൻ ജീവനക്കാരും പുറത്തിറങ്ങി നിൽക്കുകയായിരുന്നു.
മാധ്യമം ദിനപത്രത്തില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 23 പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണെന്ന് കാണിച്ച് നോട്ടീസ് നൽകുകയായിരുന്നു. ഒരാളൊഴികെ മറ്റു 22 പേരും നോട്ടീസ് കൈപറ്റിയില്ലെന്നറിയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്ത്തകന് മാത്രമാണ് ഇതിനകം നോട്ടീസ് കൈപറ്റിയത്. പിരിച്ചുവിടുന്ന ജീവക്കാരെ മറ്റുതസ്തികകളില്‍ പോലും പുനര്വിന്യസിപ്പിക്കാതെയാണ് പെരുവഴിയിലാക്കിയത്.
ജൂലായ് ഒന്നുമുതല്‍ ജോലിയില്ല എന്നറിയിക്കുന്ന നോട്ടീസാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്. സീനിയറായ നാലുപേരെ നിലനിര്‍ത്തിയാണ് 24 പേരെ പിരിച്ചുവിടുന്നത്. ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷന്‍ കൊണ്ടുവരുമെന്നാണ് പിരിച്ചുവടല് നോട്ടീസില്‍ പറയുന്നത്. പ്രൂഫ് വിഭാഗത്തില്‍ പുതിയ സംവിധാനം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതുകൊണ്ട് പരിച്ചുവിടലല്ലാതെ മറ്റുമാര്‍ഗമില്ല. ഇതിന് തൊഴില്‍വകുപ്പിനോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്.