പയ്യന്നൂർ
അക്കാദമിക വിജ്ഞാനം കൈമാറാനുള്ള ഇടമെന്ന നിലയിൽനിന്ന് സാമൂഹ്യപുരോഗതിക്ക് ഉതകുന്ന കേന്ദ്രങ്ങളായി സർവകലാശാലകൾ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയ്ക്ക് സംഭാവനചെയ്യാൻ സർവകലാശാലകളിലെ ഗവേഷണങ്ങൾക്ക് കഴിയണം. കേരള ഫിഷറീസ്–- സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) കീഴിലുള്ള പയ്യന്നൂർ ഫിഷറീസ് കോളേജ് ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കണം. മത്സ്യക്കയറ്റുമതിയിൽ രാജ്യത്ത് മുന്നിൽനിന്ന സംസ്ഥാനമായിരുന്നു കേരളം. ആ സ്ഥാനത്തേക്ക് വീണ്ടും ഉയരണം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ മത്സ്യമേഖലയ്ക്ക് പ്രധാന പങ്കുണ്ട്. മത്സ്യാേ ൽപ്പാദനത്തിന്റെ 25 ശതമാനം ഉൾനാടൻ മത്സ്യക്കൃഷിയിൽനിന്നാണ്. ഇത് വർധിപ്പിക്കുന്നതിനുള്ള ജലസമ്പത്ത് കേരളത്തിനുണ്ട്. മത്സ്യരോഗങ്ങൾക്കെതിരെയുള്ള പരിശോധന ജനങ്ങളിലെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.