മണ്ണാർക്കാട്
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ചൊവ്വാഴ്ച മണ്ണാർക്കാട് പട്ടികജാതി വർഗ പ്രത്യേക കോടതി വിധി പറയും. പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്കുമാറാണ് കേസ് പരിഗണിക്കുന്നത്. 16 പ്രതികളുണ്ട്.
2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയിൽ കുറ്റപത്രം നൽകി. 2022 മാർച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ഏപ്രിൽ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാൻ രണ്ടുതവണ പരിഗണിച്ചു. മാർച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകർപ്പ് പകർത്തൽ പൂർത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. മധുവിന്റെ കുടുംബത്തിന് വിറ്റ്നസ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. സംരക്ഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.