കണ്ണൂർ> ട്രെയിനുകളിൽ നടക്കുന്ന അക്രമങ്ങളും പിടിച്ചുപറിയും പ്രതിരോധിക്കാൻ എല്ലാ കംപാർട്ട്മെന്റുകളിലും സിസിടിവികളും ഫയർ എസ്റ്റിങ്ഗ്യൂഷറും സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ. എ വി അനൂപ്, വർക്കിങ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷൊർണൂർ എന്നിവർ ആവശ്യപ്പെട്ടു.
നൈറ്റ് പട്രോളിങ് വേണം. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുകയും പ്രവർത്തനരഹിതമായവ മാറ്റിസ്ഥാപിക്കുകയും വേണം.