Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പ്രധാനമന്ത്രി സ്വനിധി പദ്ധതി: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട തെരുവ് കച്ചവടക്കാർക്ക് അർഹമായ പ്രാതിനിധ്യമില്ല- ജോൺ ബ്രിട്ടാസ്

by News Desk
April 4, 2023
in INDIA
0
പ്രധാനമന്ത്രി-സ്വനിധി-പദ്ധതി:-ന്യൂനപക്ഷ-വിഭാഗങ്ങളിൽപ്പെട്ട-തെരുവ്-കച്ചവടക്കാർക്ക്-അർഹമായ-പ്രാതിനിധ്യമില്ല-ജോൺ-ബ്രിട്ടാസ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട തെരുവ് കച്ചവടക്കാർക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകൾ തികച്ചും ആശങ്കാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം തെരുവ് കച്ചവടക്കാർക്ക് അനുവദിച്ച ലോണുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകൾ കേന്ദ്രം പുറത്ത് വിട്ടത്.

കോവിഡിനെ തുടർന്ന് തെരുവ് കച്ചവടക്കാർക്ക് വായ്പ സഹായം നൽകുന്നതിനും അവരുടെ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി തുടങ്ങിയ പദ്ധതിയാണ് പ്രധാൻമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി (പിഎം സ്വനിധി പദ്ധതി). ഇത് പ്രകാരം ജാമ്യം നൽകാതെ പലിശ സബ്സിഡിയോടുകൂടി ആദ്യഗഡുവായി 10,000 രൂപയും കൃത്യമായി തിരിച്ചടയ്ക്കുന്ന പക്ഷം രണ്ടാമത്തെ ഗഡുവായി 20,000 രൂപ വരെയും തുടർന്ന് അത് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് മൂന്നാമത്തെ ഗഡുവായി 50,000 രൂപയും വരെ നൽകുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 7 ശതമാനം പലിശ സബ്സിഡിയും ഡിജിറ്റൽ തിരിച്ചടവുകൾക്ക് അധികം ഇളവും ലഭിയ്ക്കുമെന്നും വിഭാവനം ചെയ്തിരുന്നു.

2020ൽ തുടങ്ങിയ ഈ പദ്ധതിയിൽ 2023 മാർച്ച് 23 വരെ 34.47 ലക്ഷം തെരുവ് കച്ചവടക്കാർക്ക് 5,152.37 കോടി രൂപയുടെ 42.7 ലക്ഷം ലോണുകൾ വിതരണം ചെയ്തതായി കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ വെറും 3.98 ലക്ഷം വായ്പകൾ മാത്രമാണ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട തെരുവ് കച്ചവടക്കാർക്ക് നൽകിയത്. വർഷം തിരിച്ചുള്ള കണക്കെടുക്കുകയാണെങ്കിൽ 2020- 21, 2021- 22, 2022-23 വർഷങ്ങളിൽ മൊത്തം കൊടുത്ത വായ്പകളുടെ യഥാക്രമം 10.23 ശതമാനം, 9.25 ശതമാനം, 7.76 ശതമാനം എന്നിങ്ങനെയാണ് ന്യൂനപക്ഷ തെരുവുകച്ചവടക്കാർക്ക് ഈ പദ്ധതി പ്രകാരം നൽകിയ വായ്പകളുടെ കണക്ക്. രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 20 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവരാണ് എന്നാണ് കണക്ക്. എന്നാൽ തെരുവ് കച്ചവടക്കാരുടെ കണക്കെടുത്താൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവരുടെ എണ്ണം ജനസംഖ്യാ പ്രാതിനിധ്യത്തേക്കാൾ കൂടുതലുമാണ്. ഈ പശ്ചാത്തലത്തിൽ വേണം തെരുവ് കച്ചവടക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി സ്വനിധി പദ്ധതിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ ഗുരുതരാവസ്ഥ വിലയിരുത്തേണ്ടത് എന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

മാത്രമല്ല 2020-21ൽ തന്നെ വെറും 10.23 ശതമാനമായിരുന്ന വായ്പ വിതരണം ക്രമാനുഗതമായി താഴ്ന്ന് 2022-23 (23.03.2023 വരെ) ആയപ്പോഴേക്കും 7.76 ശതമാനമായി കൂപ്പുകുത്തിയിരിക്കുകയാണ്. തെരുവ് കച്ചവടക്കാരെ എല്ലാവരെയും ഒരേപോലെ കണ്ട് അവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ത്വരിത നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

Previous Post

ട്രെയിനുകളിൽ സിസിടിവി സംവിധാനം ആവശ്യമോ? തീവെപ്പ് സംഭവം പറയുന്നതെന്ത്?

Next Post

മാധ്യമം പ്രൂഫ് റീഡർമാരുടെ പിരിച്ചുവിടൽ: മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മാധ്യമം-പ്രൂഫ്-റീഡർമാരുടെ-പിരിച്ചുവിടൽ:-മാനേജ്മെന്റ്-തീരുമാനം-പിൻവലിക്കണമെന്ന്-പത്രപ്രവർത്തക-യൂണിയൻ

മാധ്യമം പ്രൂഫ് റീഡർമാരുടെ പിരിച്ചുവിടൽ: മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.