ന്യൂഡൽഹി
വടക്കുകിഴക്കൻ ഡല്‍ഹിയിൽ കലാപത്തിനിടെ മുസ്ലിം പള്ളിക്ക് തീവച്ച കേസിൽ അഞ്ചു പേര്‍ക്കെതിരെ ഡൽഹി കോടതി കുറ്റംചുമത്തി. തീവ്രഹിന്ദുത്വവാദികളായ അങ്കിത്, സൗരഭ് ശര്‍മ, രോഹിത്, രാഹുല്‍ കുമാര്‍, സച്ചിന് എന്നിവര്‍ക്കെതിരെയാണ് കര്‍കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിൽ ഷഹീദ് ഭഗത് സിങ് കോളനിയിലെ അള്ളാ വാലി മസ്ജിദിനാണ് പ്രതികൾ തീവച്ചത്. സിസിടിവി ക്യാമറ തകർക്കുകയും ഖുർആൻ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുകയും പള്ളിക്ക് മുന്നിൽ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. കാരവല്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.