ഇസ്ലാമാബാദ്
റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുമെന്ന് പാകിസ്ഥാൻ പെട്രോളിയം മന്ത്രി മുസാദിക് മാലിക്. പാകിസ്ഥാൻ ആദ്യമായാണ് റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിൽനിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്ന സാഹചര്യത്തിൽ പാകിസ്ഥാനും റഷ്യയിൽനിന്ന് എണ്ണ വാങ്ങണമെന്ന് പാക് ധനമന്ത്രി ഇഷാക് ധർ കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, പെട്രോളിയം മന്ത്രി റഷ്യയിലെത്തി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.