റിയാദ്
എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ അറിയിച്ചു. പ്രതിദിനം 7.72 ലക്ഷം ബാരലാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുക.
വില സ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതെന്നും മേയ് മുതൽ തീരുമാനം പ്രാബല്യത്തിലാകുമെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു. പ്രതിദിനം 48000 ബാരൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തേ അൾജീരിയ അറിയിച്ചിരുന്നു.