ബംഗളൂരു> കർണാടകത്തിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി പുനീത് കേരെഹള്ളിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾക്കും മന്ത്രിമാർക്കും ഒപ്പമുള്ളള പുനീതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ത് നാരായൺ, ബിജെപി എംപി പ്രദാപ് സിംഹ, തേജസ്വി സൂര്യ, ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ, ബിജെപി എംഎൽഎ സി ടി രവി തുടങ്ങിയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.