ന്യൂഡൽഹി
മാരക ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന 27 കീടനാശിനിയുടെ ഉപയോഗം നിരോധിക്കണമെന്ന വിദഗ്ധസമിതി ശുപാർശ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി.
വിദഗ്ധസമിതി ശുപാർശചെയ്ത 27 കീടനാശിനിയിൽ മൂന്നെണ്ണം മാത്രമാണ് നിരോധിച്ചത്. ഡോ. ഡി എസ് ഖുറാന സബ്കമ്മിറ്റി, ഡോ. ടി പി രാജേന്ദ്രൻ കമ്മിറ്റി റിപ്പോർട്ടുകൾ കോടതി മുമ്പാകെ സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സത്യവാങ്മൂലം നല്കാനും നിര്ദേശിച്ചു. കീടനാശിനികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുന്നത് ശരിയല്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി വാദിച്ചു. കുട്ടികൾക്കുപോലും മാരകപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 18 കീടനാശിനി രാജ്യത്ത് ഉപയോഗിക്കുന്നു എന്നതാണ് പരാതിയെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.