മ്യൂണിക്
ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കി ബയേൺ മ്യൂണിക് തോമസ് ടുഷെലിനെ പരിശീലകനായി നിയമിച്ചു. രണ്ടരവർഷത്തേക്കാണ് കരാർ. ഈ സീസൺ തുടക്കം ചെൽസിയിൽനിന്ന് പുറത്തായശേഷം ആദ്യമായാണ് ടുഷെൽ ഒരു ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ജർമൻ ലീഗിൽ എഫ്സി ഓഗ്സ്ബർഗ്, മെയ്ൻസ്, ബൊറൂസിയ ഡോർട്മുണ്ട് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നാൽപ്പത്തൊമ്പതുകാരൻ. പിന്നീട് പിഎസ്ജിയിലും. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ കടന്നെങ്കിലും ജർമനിയിൽ തുടരുന്ന മോശം പ്രകടനമാണ് നാഗെൽസ്മാന്റെ പുറത്താകലിന് വഴിയൊരുക്കിയത്. 2021ൽ ഹാൻസ് ഫ്ലിക്കിന് പകരക്കാരനായാണ് ബയേണിൽ എത്തിയത്.