Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കലപ്പകൾ ഗർജിക്കും ; രണ്ടാം പ്രക്ഷോഭത്തിന്‌ 
 ആഹ്വാനം

by News Desk
March 21, 2023
in INDIA
0
കലപ്പകൾ-ഗർജിക്കും-;-രണ്ടാം-പ്രക്ഷോഭത്തിന്‌-
-ആഹ്വാനം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കർഷകദ്രോഹവും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ മോദി സർക്കാരിനെതിരെ രണ്ടാം ഐതിഹാസിക പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് കർഷക മഹാപഞ്ചായത്ത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനത്ത് പതിനായിരങ്ങൾ അണിനിരന്ന സമ്മേളനം തുടർ പ്രക്ഷോഭം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ആഹ്വാനം കർഷക ജനസഞ്ചയം കൈയുയർത്തി പാസാക്കി. അഞ്ഞൂറോളം സംഘടനാ നേതാക്കളും രാജ്യതലസ്ഥാനത്ത് ഒത്തുകൂടി.

രണ്ടാംപ്രക്ഷോഭത്തിന് നാന്ദി കുറിച്ച് രാജ്യമാകെ കര്ഷകര് സമരമുഖത്തെത്തും. എല്ലാ സംസ്ഥാനത്തും കൺവൻഷന് ചേരും; മഹാറാലികൾ സംഘടിപ്പിക്കും. ഏപ്രിൽ മുപ്പതിന് കിസാൻ മോർച്ച ജനറൽ ബോഡി ഭാവി പോരാട്ടത്തിന്റെ രൂപരേഖ തയ്യാറാക്കും. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് പ്രീണന നയങ്ങൾ കർഷകരെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. എന്നാൽ, ആത്മഹത്യയല്ല നിരന്തര പോരാട്ടമാണ് പോംവഴിയെന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു. കർഷക നേതാക്കളായ രാകേഷ് ടിക്കായത്ത്, വിജൂ കൃഷ്ണൻ, ദർശൻ പാൽ, അവിക് സാഹ, റുൾഡു സിങ് മാൻസ, തജീന്ദർ സിങ് വിർക്ക്, ജൊഗീന്ദർ സിങ് തുടങ്ങി അമ്പതോളം നേതാക്കൾ സംസാരിച്ചു. അയ്യായിരത്തോളം സുരക്ഷാ സേനാംഗങ്ങളെയാണ് രാംലീല മൈതാനത്തും പരിസരത്തും കേന്ദ്രസർക്കാർ വിന്യസിച്ചത്.

ചർച്ചയ്ക്ക് തയ്യാറെന്ന് 
കേന്ദ്രം
അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് ഹന്നൻ മൊള്ളയുടെ നേതൃത്വത്തിലുള്ള കിസാൻ മോർച്ച പ്രതിനിധിസംഘം കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറിനെ സന്ദർശിച്ച് നിവേദനം നൽകി. വിവാദ വൈദ്യുതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കൂടിയാലോചന നടത്തുമെന്ന വാഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. കർഷകർക്കുള്ള വൈദ്യുതി സബ്സിഡി തുടരുമെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. ഒന്നാം കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കി കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് പതിനഞ്ചംഗ പ്രതിനിധി സംഘം മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാരിന്റെ നിലപാട് നേതാക്കൾ മഹാപഞ്ചായത്ത് വേദിയിലെത്തി അറിയിച്ചു.

ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ്ങിനെ പിടികൂടാനായി നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ പഞ്ചാബിൽ നിന്നുള്ള കർഷകർക്ക് മഹാ പഞ്ചായത്തിൽ പങ്കെടുക്കാനായില്ല. കർഷകരുടെ ബസുകൾ പഞ്ചാബ് പൊലീസ് തടഞ്ഞതായും റിപ്പോർട്ടുണ്ട്.

Previous Post

ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക് മീറ്റ് ; ചാട്ടത്തിൽ ആൻസിയും നിർമലും

Next Post

ആറാം നാളും കുഴപ്പം ; സഭ കലാപവേദിയാക്കി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ആറാം-നാളും-കുഴപ്പം-;-സഭ-കലാപവേദിയാക്കി

ആറാം നാളും കുഴപ്പം ; സഭ കലാപവേദിയാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.