കുവൈറ്റ് സിറ്റി> കുവൈറ്റ് എലത്തൂർ അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് സൗത്ത് ഏഷ്യൻ 7എ സൈഡ് ഓപ്പൺ ഫുട്ബാൾ ടൂർണമെന്റിൽ ഫഹാഹീൽ ബ്രദേഴ്സ് ജേതാക്കളായി. ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ സനദ് ട്രൂ ബോയ്സിനെ പരാജയപ്പെടുത്തിയാണ് ഫഹാഹീൽ ബ്രദേഴ്സ് വിജയികളായത്. നിശ്ചിത സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും സമനിലയിലായതിനെ തുടർന്ന് ടോസിലൂടെയാണ് ഫഹാഹീൽ ബ്രദേഴ്സ് ചാമ്പ്യന്മാരായത്. സിലോൺ എഫ് സി സെക്കൻഡ് റണ്ണർ അപ് ട്രോഫിയും കരസ്ഥമാക്കി. ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനം കുവൈത്ത് എലത്തൂർ അസ്സോസിയേഷൻ ജനറൽ സെക്രെട്ടറി ഹബീബ് എടേക്കാട് നിർവ്വഹിച്ചു.
പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂർണമെൻറ് കമ്മിറ്റി മുഖ്യ കൺവീനർ നാസർ എം കെ സ്വാഗതം പറഞ്ഞു.കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) മുൻ ജനറൽ സെക്രെട്ടറി വി എസ് നജീബ്, മുൻ പ്രസിഡന്റ് ടി വി സിദ്ധിഖ്, നൗഷാദ് കെ സി എന്നിവർ കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.
ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ മെഹബൂബ്, സംജാദ്, നിസാർ എം , മൊയ്തീൻ കോയ, എന്നിവർ പങ്കെടുത്തു.ചടങ്ങിൽ മത്സരങ്ങൾ നിയന്ത്രിച്ച റെഫറിമാർക്കുള്ള ഉപഹാരങ്ങൾ അബ്ദുൽ ഖാദർ എൻ, സിദ്ധിഖ് പി, മുഹമ്മദ് ഷെരീദ്, റദീസ് എം, ഇബ്രാഹിം ടി ടി, ഷഹീൻ എൻ, സിദ്ധിഖ് നടുക്കണ്ടി എന്നിവർ നൽകി. ജേതാക്കളായ ഫഹാഹീൽ ബ്രദേഴ്സിനുള്ള ട്രോഫിയും പ്രൈസ് മണിയും മെഹബൂബും കുവൈത്ത് എലത്തൂർ അസോസിയേഷൻ പ്രസിഡണ്ട് യാക്കൂബ് എലത്തൂരും ചേർന്ന് നൽകി.
റണ്ണർ അപ്പായ സനദ് ട്രൂ ബോയ്സിനുള്ള ട്രോഫിയും പ്രൈസ് മണിയും സംജാദും ടൂർണമെൻറ് കമ്മിറ്റി മുഖ്യ കൺവീനർ നാസർ എം കെ യും, സെക്കൻഡ് റണ്ണർ അപ്പായ സിലോൺ എഫ് സിക്കുള്ള ട്രോഫി ലുഹായിയും ജനറൽ സെക്രെട്ടറി ഹബീബ് എടേക്കാടും ചേർന്ന് കൈ മാറി.
ടൂർണ്ണമെൻറിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത ജോസിനുള്ള (സനദ് ട്രൂ ബോയ്സ്) പുരസ്ക്കാരം റഫീഖ് എൻ, ടോപ് സ്കോററായി തെരെഞ്ഞെടുത്ത ഷാനവാസിനുള്ള (എ കെ എഫ് സി) പുരസ്ക്കാരം സിദ്ധിഖ് എം, മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുത്ത ആഷിഖിനുള്ള (സിലോൺ എഫ് സി) പുരസ്ക്കാരം യാക്കൂബ് പി, മികച്ച ഡിഫെൻഡറായി തെരെഞ്ഞെടുത്ത സ്റ്റീഫനുള്ള (ഫഹാഹീൽ ബ്രദേഴ്സ് ) പുരസ്ക്കാരം ആരിഫ് എൻ ആർ എന്നിവരും ചേർന്ന് നൽകി.ടൂർണ്ണമെൻ്റ് കമ്മിറ്റി ജോയൻറ് കൺവീനർമാരായ അർഷദ്, എൻ , റഫീക്ക് എൻ , ആഷിഖ് എൻ ആർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്. കൂടാതെ കുവൈത്ത് എലത്തൂർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫൈസൽ എൻ, അലിക്കുഞ്ഞി കെ എം, മുഹമ്മദ് അസ്ലം കെ , റിഹാബ് എൻ, ഷാഫി എൻ, ഹാഫിസ് എം, മുഹമ്മദ് ഇക്ബാൽ, ഉനൈസ് എൻ, സുനീർ എം കോയ, മുഹമ്മദ് ഷെരീഫ്, നസീർ ഇ, പർവീസ്, കോയമോൻ, ഫിറോസ് എൻ, മജീദ് എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ സബീബ് നന്ദിയും പറഞ്ഞു.