ലഖ്നൗ
ആദിത്യനാഥ് സർക്കാർ അധികാരമേറ്റ് ആറുവർഷത്തിനിടെ ഉത്തർപ്രദേശിൽ പൊലീസ് നടത്തിയത് 10,814 ഏറ്റുമുട്ടലുകള്. ഇതില് ആകെ കൊല്ലപ്പെട്ടത് 179 പേര്. ഏറ്റവും കൂടുതൽ ഏറ്റുമുട്ടല് കൊല നടന്നത് മീറത്തില്-,63 പേര്. വാരാണസിയിൽ 20 പേരെയും ആഗ്രയിൽ 14 പേരെയും വധിച്ചു.
ഏറ്റുമുട്ടലിനിടെ 13 പൊലീസുകാര് കൊല്ലപ്പെട്ടു. 4947 ക്രിമിനലുകൾക്ക് പരിക്കേറ്റപ്പോൾ 1429 പൊലീസുകാർക്കും പരിക്കേറ്റു. ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ എസ്പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ കടുത്ത വിമർശവുമായി രംഗത്തുണ്ട്. പ്രതികളെ പിടികൂടാൻ പറ്റാതാകുമ്പോൾ സമ്മർദത്തെത്തുടർന്ന് പൊലീസ് നിരപരാധികളെ വധിക്കുകയാണെന്ന് സമാജ്വാദി പാർടി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു.















