ആലപ്പുഴ > 2024 മോദിസർക്കാരിന് ഒരവസരം നൽകണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് മൂന്ന് ശതമാനത്തോളമാണ് കുറഞ്ഞത്. നിയമസഭയിലെ ഏക പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്തു. ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുക – എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തെ സൊമാലിയയോട് ഉപമിച്ച, ആരോഗ്യ രംഗത്ത് ഉത്തർപ്രദേശിൽ നിന്നും പാഠം പഠിക്കാൻ ആഹ്വാനം ചെയ്ത, കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച മഹാബലിയെപൊലും ചവുട്ടിതാഴ്ത്താൻ ആഹ്വാനം ചെയ്ത ബിജെപിയെ പിന്തുണക്കാൻ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ല.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര വിഹിതം പകുതിയായി കുറച്ച 40000 കോടി രൂപയോളമുള്ള കേന്ദ്ര സഹായം തടയുന്ന ,
കേരളത്തിന്റെ വികസനസ്വപ്നമായ കെ റെയിൽ പദ്ധതിക്ക് അനുമതി നൽകാത്ത ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ മാതൃകയായിട്ടും എയിംസ് ആശുപത്രി നിഷേധിക്കുന്ന, പാലക്കാട്ടെ കോച്ച് ഫാക്ടറി നിഷേധിച്ച, തിരുവനന്തപുരത്തെ റെയിൽവെ മെഡിക്കൽകോളേജ് അനുവദിക്കാത്ത
കിഫ്ബിയെ തകർക്കാൻ നടപടികൾ സ്വീകരിക്കുന്ന സഹകരണമേഖലയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കി നശിപ്പിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെ എന്തിന് വേണ്ടിയാണ് കേരളം പിന്തുണക്കേണ്ടതെന്ന് അമിത് ഷാ വിശദീകരിക്കണം. അമിത്ഷാ തന്നെ പറയുന്നത് പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതാണ് കേന്ദ്രം കേരളത്തിന് നൽകിയ ഏറ്റവും വലിയ നന്മയെന്നാണ്. അതിലപ്പുറം ഒരു നന്മയും കേന്ദ്രം ചെയ്തിട്ടില്ലെന്ന വിളംബരം കുടിയാണ് ഈ പ്രസ്താവന.
ബിജെപിയുടെ വർഗീയധ്രുവീകരണ അജൻഡ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ട്. കേരളത്തിന്റെ സർവേേതാന്മുഖമായ വികസന പ്രവർത്തനങ്ങൾക്കാണ് കേന്ദ്രത്തിന്റെ പിന്തുണവേണ്ടത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അത് നിഷേധിക്കുന്നത് ഭൂഷണമല്ലെന്ന് അമിത്ഷായെ ഓർമിപ്പിക്കുന്നു.
പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനും എതിരാണ് കേന്ദ്രസർക്കാരിന്റെ സമീപനം എന്ന് തെളിയിക്കുന്നതാണ് എംപിമാരുടെ പ്രാദേശിക വികസനഫണ്ട് സംബന്ധിച്ച പുതുക്കിയ മാർഗരേഖ. എംപി വികസനഫണ്ടിന്റെ 15 ശതമാനം പട്ടികജാതിവിഭാഗങ്ങളും ഏഴര ശതമാനം പട്ടിക വർഗ വിഭാഗവും താമസിക്കുന്ന പ്രദേശങ്ങളിലെ വികസനത്തിനായി ഉപയോഗിക്കണമെന്ന 2016 ലെ മാർഗരേഖയിലെ നിബന്ധന പുതിയ മാർഗരേഖയിൽ ഇല്ലാത്തത് ഈ വിഭാഗം ജനങ്ങളോടുള്ള സർക്കാരിന്റെ വിവേചനമാണ് കാണിക്കുന്നത്.
ഒരു എംപിക്ക് വർഷത്തിൽ 5 കോടി രൂപയാണ് പ്രാദേശിക വികസനഫണ്ടായി നൽകുന്നത്. അതായത് അഞ്ച് വർഷം 25 കോടി രൂപ ലഭിക്കും. അതിന്റെ 15 ശതമാനം അതായത് 3.75 കോടി രൂപ പട്ടികവർഗ വിഭാഗങ്ങൾക്കൾക്കും 1.87 കോടി രൂപ പട്ടിവർഗ വിഭാഗങ്ങൾക്കും അനുവദിക്കണമെന്ന നിബന്ധന എടുത്തുകളയുന്നതോടെ ഈ വിഭാഗം ജനങ്ങൾ അവഗണിക്കപ്പെടും. അവർ താമസിക്കുന്ന പ്രദേശങ്ങളിൽ തെരുവ്വിളക്ക് സ്ഥാപിക്കാനും കുടിവെള്ളമെത്തിക്കാനും റോഡുകൾ നിർമിക്കാനും നൽകി വരുന്ന തുകയാണ് ഇതോടെ ഇല്ലാതാകുന്നത്. അതിനാൽ ഈ ന്തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ തയ്യാറാകണം.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പദ്ധതികൾക്ക് ഇനിമുതൽ എംപി ഫണ്ട് ഉപയോഗിക്കാൻപാടില്ലെന്നും പുതുക്കിയ നിബന്ധ നിഷഷ്കർഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ഒരു ദിവസം വാർത്താസമ്മേളനത്തിൽ പരാമർശിച്ചിരുന്നു.കേരളത്തി ലെ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനമെന്നും വിശദീകരിച്ചിരുന്നു – എം വി ഗോവിന്ദൻ പറഞ്ഞു.