ലോസ് ആഞ്ചലസ് > മികച്ച നടനുള്ള 95ആം ഓസ്കര് പുരസ്കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്ല് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ.
14 വർഷത്തിന് ശേഷം ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തി. ആർആർആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്പറേഴ്സ് മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി.
എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. കി ഹൂയ് ക്വിവാന് ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള് അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.