ഹൈദരാബാദ്
തെലങ്കാനയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയെ സ്വീകരിച്ചത് ബിആർഎസ് സ്ഥാപിച്ച നിര്‍മ സോപ്പുപൊടിയുടെ ബോർഡ്. ബിജെപിയിൽ ചേർന്നാൽ ഏത് അഴിമതിക്കാരനെയെ “വെളുപ്പിച്ച്’ കൊടുക്കുന്നതിനെ പരിഹസിച്ചാണ് പരസ്യം.
അമിത് ഷായ്ക്ക് സ്വാഗതം എന്നെഴുതിയ ബോർഡുകളിൽ നിർമ പരസ്യത്തിലെ പെൺകുട്ടിയുടെ മുഖത്തിന് പകരം മറ്റ് പാർടികളിൽനിന്ന് ബിജെപിയിലെത്തിയ അഴിമതി ആരോപണം നേരിട്ട നേതാക്കളുടെ മുഖമാണ് നൽകിയത്. ഹിമന്ത ബിശ്വ സർമ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരുപാക്ഷപ്പ എന്നിവരുടെ ചിത്രങ്ങളാണ് ഹൈദരാബാദിലെ ജെബിഎസ് ജങ്ഷനിൽ സ്ഥാപിച്ച ബോർഡിലുള്ളത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും ബിആർഎസ് എംഎൽഎയുമായ കെ കവിതയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിറകെയാണ് ബോർഡ് സ്ഥാപിച്ചത്. സിഐഎസ്എഫിന്റെ 54–-ാമത് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാനാണ് അമിത് ഷാ തെലങ്കാനയിൽ എത്തിയത്.