തിരുവനന്തപുരം
രണ്ടാംപിണറായി സർക്കാരിന്റെ കാലത്ത് രണ്ടുവർഷത്തിനിടെ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത് 50 പാലം. തിരുവനന്തപുരം (9 എണ്ണം), പത്തനംതിട്ട (2), ആലപ്പുഴ (9), ഇടുക്കി (1), എറണാകുളം (4), തൃശൂർ (6), പാലക്കാട് (3), മലപ്പുറം (7), വയനാട് (1), കണ്ണൂർ (5), കാസർകോട് (3) എന്നിങ്ങനെയാണ് നിർമിച്ചത്. 600.75 കോടി രൂപ ചെലവിലാണിത്. പുറമെ 1208 കോടി രൂപയുടെ 144 പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. അഞ്ച് വർഷത്തിനിടെ 100 പാലം എന്നായിരുന്നു എൽഡിഎഫ് പ്രഖ്യാപനം.